സിദ്ധാർത്ഥിന്റെ മരണം: ‘ഏത് ഉപാധിയും അനുസരിക്കാം, ജാമ്യം അനുവദിക്കണം’- കീഴ്‌ക്കോടതി തള്ളിയതോടെ പ്രതികൾ ഹൈക്കോടതിയിൽ


തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കീഴ്കോടതി ആദ്യം ജാമ്യം തള്ളിയിരുന്നു.

ഇതേതുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അറുപത് ദിവസങ്ങളായി ജയിലിൽ ആണെന്നും ഏത് ഉപാധികളും അനുസരിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.

ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ ആദ്യഘട്ട കുറ്റപത്രം നൽകിയിട്ടുണ്ട്. 20 പ്രതികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം.