‘പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങള്‍’: തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ്
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ , പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥി എ വിജയരാഘവനെ ‘നിയുക്ത എംപി’യാക്കി അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്‌സ് ബോര്‍ഡ്. പാലക്കാട് എടത്തനാട്ടുകര പൊന്‍പാറയിൽ വിജയരാഘവന് അഭിവാദ്യങ്ങൾ അറിയിച്ചുകൊണ്ട് പൊന്‍പാറ ബൂത്ത് രണ്ട്, മൂന്ന് കമ്മിറ്റികളുടെ നേതൃത്വത്തിൽ വച്ച ഫ്ലക്‌സ് ബോർഡ് ചർച്ചയാകുന്നു.
read also: ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ല: പരാതിയുമായി കുടുംബം
എന്നാൽ, ഫലപ്രഖ്യാപനത്തിന് മുമ്പ് അത്തരത്തില്‍ ബോര്‍ഡ് വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. പ്രവര്‍ത്തകരുടെ ആവേശംകൊണ്ട് ചെയ്തതാണെന്നും നേതൃത്വം വിശദീകരിക്കുന്നു.
കഴിഞ്ഞ തവണ സിപിഎമ്മിലെ എം ബി രാജേഷിനെ 11637 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ കോണ്‍ഗ്രസിന്റെ വി കെ ശ്രീകണ്ഠനായിരുന്നു എ വിജയരാഘവനൊപ്പം ജനവിധി തേടിയത്.