23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

‘പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങള്‍’: തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ്

Date:


പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ , പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥി എ വിജയരാഘവനെ ‘നിയുക്ത എംപി’യാക്കി അഭിവാദ്യമര്‍പ്പിച്ച്‌ ഫ്ലക്‌സ് ബോര്‍ഡ്. പാലക്കാട് എടത്തനാട്ടുകര പൊന്‍പാറയിൽ വിജയരാഘവന് അഭിവാദ്യങ്ങൾ അറിയിച്ചുകൊണ്ട് പൊന്‍പാറ ബൂത്ത് രണ്ട്, മൂന്ന് കമ്മിറ്റികളുടെ നേതൃത്വത്തിൽ വച്ച ഫ്ലക്‌സ് ബോർഡ് ചർച്ചയാകുന്നു.

read also: ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ല: പരാതിയുമായി കുടുംബം

എന്നാൽ, ഫലപ്രഖ്യാപനത്തിന് മുമ്പ് അത്തരത്തില്‍ ബോര്‍ഡ് വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. പ്രവര്‍ത്തകരുടെ ആവേശംകൊണ്ട് ചെയ്തതാണെന്നും നേതൃത്വം വിശദീകരിക്കുന്നു.

കഴിഞ്ഞ തവണ സിപിഎമ്മിലെ എം ബി രാജേഷിനെ 11637 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ കോണ്‍ഗ്രസിന്റെ വി കെ ശ്രീകണ്ഠനായിരുന്നു എ വിജയരാഘവനൊപ്പം ജനവിധി തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ട്; കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ബി.ജെ.പിയുടെ ബി ടീമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി...

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...