1
July, 2026

A News 365Times Venture

1
Wednesday
July, 2026

A News 365Times Venture

കണ്ണൂരിൽ സ്ഫോടനം: പോലീസ് പട്രോളിംഗിനിടെ റോഡരികിൽ ഐസ് ക്രീം ബോംബ് പൊട്ടിത്തെറിച്ചു

Date:


കണ്ണൂര്‍: കണ്ണൂർ ചക്കരക്കല്ലിൽ റോഡരികിൽ ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ചു. ബാവോട് ഇന്ന് പുലർച്ചെ നാലുമണിയോടെ ആണ് സംഭവം. രണ്ടു ഐസ് ക്രീം ബോംബുകളാണ് പൊട്ടിയത്.

പോലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായി.

ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related