മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പിഴവ്: ഡോക്ടര്‍ക്കെതിരെ കേസെടുത്തു



കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നാലുവയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ ഡോക്ടർക്കെതിരെ കേസെടുത്തു. നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയെന്ന കുടുബത്തിന്റെ പരാതിയിലാണ് അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോണ്‍ ജോണ്‍സനു എതിരെ കേസെടുത്തത്.

read also: കേരളത്തില്‍ വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന് ഉള്‍പ്പെടെ വില കുറയും: കാരണങ്ങൾ നിരത്തി മുരളി തുമ്മാരുകുടി

സംഭവത്തില്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി

കൈയിലെ ആറാംവിരല്‍ നീക്കംചെയ്യാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ നാവിനായിരുന്നു ഓപ്പറേഷൻ നടത്തിയത്. ചെറുവണ്ണൂർ മധുരബസാർ സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്.