കാഞ്ഞങ്ങാട്: ടാങ്കർ ലോറിയിൽ നിന്നും വാതകചോർച്ച ഉണ്ടായതിനെത്തുടർന്ന് ഗാനതാഗത നിയന്ത്രണം ഏർപ്പെടുത്തി. കാസർകോട് ചിത്താരി കെ എസ് ടി പി റോഡിലാണ് സംഭവം. വ്യാഴാഴച എവിടെ ഏഴരയോടെ വാതക ചോർച്ച കണ്ടെത്തുകയായിരുന്നു. തുടർന്ന് സംഭവസ്ഥകത്ത് നിന്നും വാഹനങ്ങൾ വഴിമാറ്റി വിടുകയാണ്.
സ്ഥലം പോലീസും ഫയർഫോഴ്സും നാട്ടുകാരും നിയന്ത്രിച്ചു വരികയാണ്. കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് ട്രാഫിക്ക് ജംഗ്ഷനിൽ നിന്നും അതുപോലെതന്നെ കാഞ്ഞങ്ങാട് ഭാഗത്ത് വരുന്ന വാഹനങ്ങൾ ചാമുണ്ഡിക്കുന്നിൽ വച്ചും പോലീസ് തിരിച്ചു വിടുന്നുണ്ട്.