തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയിൽ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസ് ആണ് ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.
മകളുടെ മരണത്തില്‍ നെടുമങ്ങാട് സ്വദേശിയായ ഇന്‍ഫ്‌ളുവന്‍സറെ സംശയമുണ്ടെന്ന് പിതാവ് ആരോപിച്ചിരുന്നു. ‘മകളുടെ മരണകാരണം എന്താണ് എന്നത് പുറത്തുവരണം. നെടുമങ്ങാട് സ്വദേശിയായ ഇന്‍ഫ്‌ളുവന്‍സറുടെ പങ്ക് അന്വേഷിക്കണം. ഇയാള്‍ വീട്ടില്‍ മുന്‍പ് സ്ഥിരമായി വരാറുണ്ടായിരുന്നു. രണ്ട് മാസമായി ഇയാള്‍ വീട്ടില്‍ വരുന്നില്ല. ഇവനാണ് ഉത്തരവാദി എന്ന് ഞങ്ങള്‍ സംശയിക്കുന്നതായും’ കുട്ടിയുടെ പിതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
read also: ‘സാറേ .. ഞാനിറങ്ങുകയാ .. സന്തോഷ് സാര്‍ വന്നോ, നൈറ്റ് ഡ്യൂട്ടിയ്ക്ക് ..?’—- പ്രഷര്‍ കുക്കര്‍ (കഥ )
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലെ ആക്രമണമുണ്ടായെന്നും അതാണ് മരണത്തിനു പിന്നിലെന്നും സുഹൃത്തുക്കളടക്കമുള്ളവർ ആരോപിച്ചിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും കാര്യമായി ഒന്നും തന്നെ പറഞ്ഞിരുന്നില്ല. തിരുവനന്തപുരം നഗരത്തിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച പെണ്‍കുട്ടി.