മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടര്‍ ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെ മുതലപ്പൊഴി അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.

വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടു. സമീപകാലത്തായി അഞ്ചോളം മരണങ്ങളാണ് സമാനമായ രീതിയില്‍ മുതലപ്പൊഴിയിലുണ്ടായത്.