സിനിമയില്‍ അവസരം കൊടുക്കുന്നത് കിടന്നുകൊടുത്തിട്ടാണോ’: റീച്ച്‌ കിട്ടാൻ വേണ്ടിയായിരിക്കും ആ ചോദ്യമെന്ന് നടി


അഷ്‌കർ സൗദാനെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്‌ത ഡി എൻ എ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി . നടി ഹന്ന റെജി കോശി നൽകിയ ഒരു അഭിമുഖം വിവാദമായിരുന്നു. ‘സിനിമയില്‍ അവസരം കൊടുക്കുന്നത് കിടന്നുകൊടുത്തിട്ടാണോ എന്ന അവതാരകയുടെ ചോദ്യമാണ് വിവാദത്തിനു കാരണമായത്. ചോദ്യം കേട്ടയുടൻ കഴിവുള്ളവർ വരുമെന്നും പറഞ്ഞ് നടൻ അഷ്‌കർ അവതാരകയോട് പൊട്ടിത്തെറിച്ചിരുന്നു. ഞാൻ ഹനയോടാണ് ചോദിച്ചതെന്നായിരുന്നു അപ്പോഴും അവതാരകയുടെ മറുപടി. ഒടുവില്‍ ഇരുവരും ദേഷ്യപ്പെട്ട്, അഭിമുഖം പകുതിയില്‍ അവസാനിപ്പിച്ച്‌ ഇറങ്ങിപ്പോവുകയും ചെയ്തു.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ പ്രാങ്ക് ആണെന്നായിരുന്നു പ്രേക്ഷകർ ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇത് പ്രാങ്ക് അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹന്ന റെജി കോശി ഇപ്പോള്‍.

read also: റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനിടയില്‍ കുടുങ്ങി ഒൻപതു വയസുകാരൻ മരിച്ചു

നടിയുടെ വാക്കുകൾ ഇങ്ങനെ,

‘അഭിമുഖം ടെലികാസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നു. പിന്നെ ഡിലീറ്റഡ് ആയല്ലോ. ബാക്കിയുള്ള ഷോർട്ടുകളും മറ്റും ഡിലീറ്റ് ആക്കാൻ ശ്രമിക്കുകയാണ്. മിണ്ടാതിരുന്നില്ല, അങ്ങനെയായിരുന്നെങ്കില്‍ അതിന് വേറെ വ്യാഖ്യാനം വന്നേനെ. മിണ്ടി, പ്രതികരിച്ചു അത് കഴിഞ്ഞു. നമ്മള്‍ ഒരു സിനിമയുടെ പ്രമോഷന് പോകുമ്ബോഴല്ലേ ഇത്തരം ചോദ്യങ്ങള്‍ വരുന്നത്. ചുമ്മാ എന്നെയും അഷ്‌കറിനെയും ആരെങ്കിലും അഭിമുഖം ചെയ്യുമോ. സിനിമയുടെ പ്രമോഷന് പോകുമ്പോഴല്ലേ. ആ സമയത്ത് വരുന്ന ചോദ്യങ്ങള്‍ എന്തുതന്നെയായാലും, നല്ലൊരു പോസിറ്റീവ് സ്‌റ്റേറ്റ്‌മെന്റ് വൈറലായി. ആ സമയത്ത് നിങ്ങള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണോ ഇങ്ങനെ കണ്ടന്റ് ഇട്ടതെന്ന് ആരും ചോദിക്കുന്നില്ല. നെഗറ്റീവ് വരുമ്പോള്‍ മാത്രമാണല്ലോ പ്രമോഷന് വേണ്ടിയാണോന്ന് ചോദിക്കുന്നത്.

ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. റീച്ച്‌ കിട്ടാൻ വേണ്ടിയായിരിക്കും അവർ ചോദിക്കുന്നതെന്ന് നമുക്കെല്ലാവർക്കുമറിയാം. അതുകൊണ്ടായിരിക്കുമല്ലോ നിങ്ങള്‍ ഇപ്പോള്‍ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്. ഞാൻ പ്രതികരിച്ചു. അതവിടെ കഴിഞ്ഞു. ഞാൻ അവതാരകയോട് തിരിച്ച്‌ ചോദിച്ചത്, താങ്കളോട് ഞാൻ തിരിച്ച്‌ അങ്ങനെ ചോദിച്ചാല്‍ എങ്ങനെ ഫീല്‍ ചെയ്യുമെന്നാണ്.’- നടി മാദ്ധ്യമങ്ങളോട്‌ പറഞ്ഞു.