നാളെ കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്


കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തി ചാർജില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെഎസ് യു.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ നാളെ ജില്ലയില്‍ ബന്ദ് പ്രഖ്യാപിക്കുന്നതായി കെഎസ് യു ജില്ലാ പ്രസിഡന്റ്‌ വിടി സൂരജ് അറിയിച്ചു.

read also: സംസാരശേഷി നഷ്ടപ്പെടുന്നു, 23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും: തുറന്നു പറഞ്ഞ് നടി ജോളി ചിറയത്ത്

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും വിദ്യാർത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്ത്. ഇത് ചൂണ്ടിക്കാട്ടി കെഎസ്‌യു പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം. സംഘർഷത്തിനിടെ പോലീസ് കെ എസ് യു പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതുകൂടാതെ ലാത്തിച്ചാർജും ഉണ്ടായി. നിരവധി കെഎസ്‌യു പ്രവർത്തകർക്കാണ് സംഘർഷത്തെ തുടർന്ന് പരിക്കേറ്റു.

മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പുകള്‍ ഇ ഗ്രാൻഡ് എന്നിവ ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കെഎസ്‌യു പ്രവർത്തകർ കളക്ടറേറ്റിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചത്.