22
April, 2026

A News 365Times Venture

22
Wednesday
April, 2026

A News 365Times Venture

ബിജെപി മണ്ഡലം കമ്മിറ്റി യോഗം നടന്ന വീട് വളഞ്ഞ് സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റം

Date:


കണ്ണൂർ: ബിജെപി മണ്ഡലം കമ്മിറ്റി യോഗം നടക്കുന്നതിനിടെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റം. ബിജെപി പ്രവർത്തകന്റെ വീട്ടില്‍ യുഗം നടക്കുന്നതിനിടയിൽ നൂറിലേറെ പ്രവർത്തകരെത്തി തടഞ്ഞുവച്ച്‌ കയ്യേറ്റം ചെയ്തതായാണ് പരാതി. വ്യാഴാഴ്ച രാത്രിയാണ് കുണിയനില്‍ കുണ്ടത്തില്‍ ബാലന്റെ വീട്ടില്‍ ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ഒത്തുചേർന്നത്. ഇവിടെ ആയുധപരിശീലനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നൂറിലേറെ പ്രവർത്തകരെത്തി വീട് വളഞ്ഞത്. സംഭവത്തില്‍ ആറ് സിപിഎം പ്രവർത്തകരെയും കണ്ടാലറിയാവുന്ന 100 പേരെയും പ്രതിചേർത്ത് പയ്യന്നൂർ പൊലീസ് കേസെടുത്തു.

read also: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി: വിമാനം അഞ്ചരമണിക്കൂര്‍ വൈകി

എന്നാൽ, ആയുധപരിശീലനം നടക്കുന്നെന്ന് ആരോപിച്ച്‌ രാത്രി എട്ട് മണിയോടെ സിപിഎം പ്രവർത്തകർ വീടു വളയുകയായിരുന്നു. അകത്തുണ്ടായിരുന്നവരെ പിന്നീട് പൊലീസ് എത്തിയാണ് രക്ഷിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ ബാലന്റെ വീട്ടുവളപ്പില്‍ ചാക്കില്‍ കെട്ടിയ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാർ പൊലീസില്‍ അറിയിച്ചു. രണ്ട് ഇരുമ്ബ് പൈപ്പുകളും ഓരോ വാളും കത്തിയുമാണു കണ്ടെത്തിയത്. ഇവ സിപിഎമ്മുകാർ വീട്ടുവളപ്പില്‍ ഉപേക്ഷിച്ചതാണെന്നു ബിജെപി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related