രാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ച: മുഖ്യ പുരോഹിതന്‍



ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവില്‍ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ചോര്‍ച്ചയുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്.

read also: അപകടകരമായ സാഹചര്യത്തിലാണോ: പൊലീസിന്റെ പോല്‍ ആപ്പിലെ എസ്‌ഒഎസ് ബട്ടണ്‍ അമര്‍ത്തൂ, ഉടന്‍ സഹായം

‘എന്ത് പോരായ്മയാണുണ്ടായതെന്ന് ശ്രദ്ധിക്കണം. ഇത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ക്ഷേത്രത്തില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ മാര്‍ഗമില്ല’ സത്യേന്ദ്ര ദാസ് പറഞ്ഞു. മഴ ശക്തി പ്രാപിക്കുകയാണെങ്കില്‍ ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.