ഭർത്താവില്‍ നിന്ന് വിവാഹ മോചനം നേടി മൂന്നാം ദിവസം യുവതി ജീവനൊടുക്കി


തിരുവനന്തപുരം: ഭർത്താവില്‍ നിന്ന് വിവാഹ മോചനം നേടി മൂന്നാം ദിവസം തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശിനിയായ 45കാരി ജീവനൊടുക്കി. പുലർച്ചെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു.

read also ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പൊലീസുകാരന്‍ മുങ്ങിമരിച്ചു

കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍നിന്ന് വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു താമസം. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പകർത്തി പ്രചരിപ്പിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. വീട്ടമ്മയുടെ മരണത്തില്‍ മുൻ ഭർത്താവിനെയും ഇയാളുടെ സുഹൃത്തിനെയും വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ഇയാൾ പോക്സോ കേസിലും പ്രതിയാണ്.
മകള്‍ക്ക് 10 വയസ്സായപ്പോള്‍ മുതല്‍ ഭർത്താവിന്റെ സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ വന്നത് ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് ഇരുവരും പിരിഞ്ഞത്.