പാർട്ടി വിട്ടാല്‍ എന്തും വിളിച്ച്‌ പറയാനാകില്ലെന്ന് ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധികം സമയം വേണ്ട: ആകാശ് തില്ലങ്കേരി


കണ്ണൂർ: സിപിഎം നേതാവ് പി ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്നും പാർട്ടിക്കറിയാത്ത ജനങ്ങള്‍ക്കറിയാത്ത ഒന്നും ഇനി മറച്ചുവെക്കാനില്ലെന്നും പാർട്ടിവിട്ട സി.പി.എം. മുൻ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ മനു തോമസിനെതിരേ ഭീഷണിയുമായി മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി രംഗത്ത്.

read also: ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ഉപവാസം: 11 ദിവസത്തെ കഠിനവ്രതവുമായി തെന്നിന്ത്യൻ സൂപ്പർതാരം

പാർട്ടി വിട്ടാല്‍ എന്തും വിളിച്ച്‌ പറയാനാകില്ലെന്ന് ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധികം സമയം വേണ്ടെന്ന് ആകാശ്സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒപ്പമുള്ള ബിസിനസ്സുകാർക്കും മാധ്യമങ്ങള്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും ഭീഷണിയുണ്ട്. റെഡ് ആർമി എന്ന ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റിന് കീഴെയാണ് ആകാശിന്റെ കമന്റ്.