ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച (ജൂണ്‍ 29) അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
read also: ഐസ്‌ക്രീമില്‍ നിന്ന് കണ്ടെത്തിയ വിരല്‍ ജീവനക്കാരന്റേത്: ഡിഎന്‍എ പരിശോധന ഫലം പുറത്ത്
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.