കുന്നംകുളം: ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. അകതിയൂർ സ്വദേശി ജോണി (65) ആണ് മരിച്ചത്.
read also: ആഘോഷത്തിമിർപ്പിൽ ലേ…ലേ..ലേ … ചിത്തിനിയിലെ മനോഹരഗാനം ആസ്വാദകരിലേയ്ക്ക്
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഗുരുവായൂർ റോഡിലാണ് അപകടമുണ്ടായത്. സൈറണ്‍ മുഴക്കിയാണ് ആംബുലൻസ് വന്നിരുന്നത്. ഇതിനിടെ ഓട്ടോറിക്ഷ പെട്ടെന്ന് U-ടേണ്‍ എടുക്കുകയായിരുന്നു. ഇരുവാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്.