ലിഫ്റ്റില്‍ ഒളിഞ്ഞിരുന്നത് പെരുമ്പാമ്പ്: സംഭവം തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍


എറണാകുളം: തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജിലെ ലിഫ്റ്റിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. ആശുപത്രിയില്‍ രോഗിയുമായെത്തിയ ആളാണ് പാമ്പിനെ കാണാനിടയായത്. ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കുടുങ്ങികിടക്കുന്ന നിലയില്‍ കണ്ടത്.

read also: അശ്ലീല വീഡിയോ കാണിച്ച്‌ മകളെ പീഡിപ്പിച്ചു: പിതാവിന് 98 വര്‍ഷം കഠിന തടവ്

ലിഫ്റ്റിന് സമീപത്തെ ജനലിലൂടെയാണ് പാമ്പ് ഉള്ളില്‍ കയറിയതെന്നാണ് നിഗമനം. ആശുപത്രി പരിസരം കാടുമൂടിയ പ്രദേശമാണ്. അവിടെ നിന്നായിരിക്കും പാമ്പ് വന്നതെന്നും സൂപ്രണ്ട് പറഞ്ഞു. പരിസരം വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.