പാലക്കാട്: പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തെക്കേ വാവനൂര്‍ സ്വദേശി ഷിഹാബി(25)നെയാണ് തൃത്താല പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത്തത്.
read also : ഛത്തീസ്ഗഢില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
നിരവധി പോക്‌സോ കേസികളില്‍ പ്രതിയായ ഇയാൾ ബസില്‍ കയറുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ട് പ്രണയം നടിച്ചായിരുന്നു പീഡനം. ഒരേ സമയം രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായി പ്രണയത്തിലായിരുന്നു ഷിഹാബ്. വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടികള്‍ സ്‌കൂളിലെത്താതായതോടെ അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ച് പ്രതി പീഡിപ്പിച്ചിരുന്നുവെന്നു പുറത്തുവന്നത്.