വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പീഡനം, ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി: പ്രതി കൊച്ചിയില്‍ പിടിയില്‍


തൃശൂർ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി അറസ്റ്റില്‍. മുടക്കുഴ കുറുപ്പൻ വീട്ടില്‍ അജു വർഗീസിനെ (31) ആണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ആയൂർവേദ മരുന്ന് ബിസിനസ് നടത്തുന്ന അജുവിനെ എറണാകുളം കച്ചേരിപ്പടിയില്‍ നിന്നുമാണ് പിടികൂടിയത്.

read also :ഹിജാബിന് പിന്നാലെ ജീൻസിനും ടീഷര്‍ട്ടിനും വിലക്കുമായി കോളേജ്

ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച്‌ യുവാവ് വലയില്‍ വീഴ്ത്തുകയായിരുന്നു. ഇയാൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിക്കാരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയതായും യുവതി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ മൊബൈല്‍ ഓഫ് ആക്കി ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.