കനത്തമഴയും അപ്രതീക്ഷിത വെള്ളപ്പാച്ചിലും: ആഢ്യൻപാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കൾ പന്തീരായിരം വനത്തില്‍ കുടുങ്ങി
മലപ്പുറം: നിലമ്പൂർ ആഡ്യൻപാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കള്‍ പുഴക്കക്കരെ കുടുങ്ങി. കനത്തമഴയും അപ്രതീക്ഷിത വെള്ളപ്പാച്ചിലും കാരണമാണ് ആറംഗ സംഘത്തിലെ മൂന്നു പേർ പന്തീരായിരം വനത്തില്‍ കുടുങ്ങിയത്.
read also: കോവിഡ് മൂലം ഇപ്പോഴും ആഴ്ചയിൽ 1700 പേർ വീതം മരിക്കുന്നു: ഞെട്ടിക്കുന്ന കണക്കുകളുമായി ലോകാരോഗ്യ സംഘടന
കനത്ത മഴയെ തുടർന്ന് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. യുവാക്കൾ കുടുങ്ങിയ വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി, ഇവരെ ഇക്കരെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.