സ്കൂട്ടറിനുപിന്നില്‍ ലോറിയിടിച്ച്‌ അപകടം: തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: തിരുവല്ലത്ത് ലോറിയിടിച്ച്‌ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് അജയനൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന പൂന്തുറ ആലുകാട് സ്വദേശി ബി.ബീന(55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് കോവളം-തിരുവല്ലം ബൈപാസില്‍ വാഴമുട്ടം സിഗ്നല്‍ ജങ്ഷനിലായിരുന്നു അപകടം.

വാഴമുട്ടം സിഗ്നലില്‍ നിർത്തിയിട്ട സ്കൂട്ടറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന്, തെറിച്ചുവീണ ബീനയുടെ ദേഹത്തുകൂടെ ലോറി കയറുകയായിരുന്നു. ഭർത്താവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read also: സുഹൃത്തിന് മെസേജ് അയച്ച ശേഷം പുഴയില്‍ ചാടി: മൂന്നര ദിവസത്തിന് ശേഷം യുവാവിന്റെ മൃതദേഹം കണ്ടെത്തി

ലോറി ഓടിച്ചിരുന്നു തമിഴ്നാട് സ്വദേശി ഇസക്കി സെല്‍വം(24), ഒപ്പമുണ്ടായിരുന്ന മഹേഷ്(30) എന്നിവർ തിരുവല്ലം പോലീസിന്റെ പിടിയിലായി.