മദ്രസയിലേക്ക് പോവുകയായിരുന്ന 11കാരിയെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: സംഭവം കാസർഗോഡ്


കാസർഗോഡ് : ബേക്കലില്‍ മദ്രസയിലേക്ക് നടന്നുപോവുകയായിരുന്ന 11കാരിയെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി കെട്ടിടത്തിന്റെ വരാന്തയില്‍ വെച്ച്‌ പീഡിപ്പിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 11കാരിയെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.

read also: കെഎസ്‌ആർടിസി ബസില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു: സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അറസ്റ്റില്‍

ഒരുമാസം മുമ്പാണ് സംഭവം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. രാവിലെ ഏഴ് മണിയോടെ മദ്രസയിലേക്ക് നടന്നുപോവുകയായിരുന്ന തന്നെ കറുത്തു തടിച്ച ഒരാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പഞ്ചായത്ത് ഓഫീസിന് സമീപത്തെ വരാന്തയില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഉത്തരേന്ത്യക്കാരനായ ഒരാളാണ് ഉപദ്രവിച്ചതെന്നും കെട്ടിടത്തിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയശേഷം ഷോള്‍ കൊണ്ട് വായകെട്ടി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

കുട്ടിയെ പൊലീസ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധയേമാക്കി. പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.