തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ ഹോസ്റ്റല്‍ അന്തേവാസിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാകെ 12,508 പേര്‍ പനി ബാധിച്ച് ചികില്‍സ തേടി. 128 പേര്‍ക്ക് ഡെങ്കിപ്പനി, 36 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് ഇന്ന് 3 പേര്‍ കൂടി മരിച്ചു. ഒരു ഡെങ്കി മരണവും ഒരു വെസ്റ്റ്‌നൈല്‍ മരണവും സംശയിക്കുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
read also: ‘രമേശ് നാരായണൻ ആദ്യം പറഞ്ഞത് കള്ളമല്ലേ? മാപ്പ് പറഞ്ഞുവെങ്കിലും അത് മനസില്‍ നിന്ന് വന്നതാണെന്ന് തോന്നുന്നില്ല’: ധ്യാൻ
അതേ സമയം, മലപ്പുറത്ത് 4 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ 3 പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകള്‍ക്കാണ് പൊന്നാനിയിൽ ടെ രോഗം ബാധിച്ചത്.