ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. ചിന്നക്കനാല്‍ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്.
read also: മതം കൊണ്ട് ഞാൻ ക്രിസ്ത്യൻ, എന്റെ സംസ്കാരം ഭാരതത്തിന്റെ സംസ്കാരം: പേരമംഗലം നാഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ടിനി ടോം
വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ടാങ്ക്കുടിക്കും ചെമ്പകത്തൊഴുകുടിക്കും ഇടയ്ക്കുള്ള വഴിയില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. കണ്ണനെ തട്ടിയിട്ട ശേഷം ആന ചവിട്ടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ആനയെ തുരത്തി ഓടിച്ച് കണ്ണനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.