ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഡ്രൈവര്‍ വെന്തുമരിച്ചു, സംഭവം ഇടുക്കിയില്‍


തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറാണ് മരിച്ചത്. ഇടുക്കി കുമളിയില്‍ അറുപ്പത്തിയാറാം മൈലിലാണ് സംഭവം.

കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.’

READ ALSO:മലയാളി അധ്യാപിക ഡെങ്കിപ്പനി ബാധിച്ചു മരിച്ചു

അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. കാറിനകത്ത് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റി.