അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ചു: വാര്‍ത്തകള്‍ക്ക് പിന്നാലെ കേസെടുത്ത് പോലീസ്


കൊച്ചി: അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് ചേരാനല്ലൂർ പോലീസ്. എറണാകുളം ചിറ്റൂർ ഫെറിക്ക് സമീപമാണ് സംഭവം. ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് നടുറോഡില്‍ അച്ഛനെയും മകനെയും കാറില്‍ വലിച്ചിഴക്കുന്നതിന് കാരണമായത്.

സംഭവത്തില്‍ ആക്രമിക്കപ്പെട്ട അക്ഷയും പിതാവും പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന ആരോപണം കുടുംബമുയർത്തി. സംഭവത്തില്‍ മാധ്യമ വാർത്തകള്‍ക്ക് പിന്നാലെ എം.എല്‍.എ. ടി.ജെ. വിനോദ് അടക്കം ഇടപെട്ടതോടെയാണ് ചേരാനല്ലൂർ പോലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്.

READ ALSO: യുദ്ധക്കപ്പല്‍ ഐ.എൻ.എസ്. ബ്രഹ്മപുത്രയ്ക്ക് തീപ്പിടിച്ചു: നാവികനെ കാണാതായി

ഞായറാഴ്ച ആസ്റ്റർ മെഡിസിറ്റിക്ക് സമീപത്ത് നിന്നും അക്ഷയും സഹോദരിയും സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്ന വഴിക്ക് കാർ യാത്രക്കാർ ഇവരുടെ ദേഹത്തേക്ക് ചെളിതെറിപ്പിച്ചിരുന്നു. ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അക്ഷയും സഹോദരിയും തിരികെ വീട്ടിലേക്ക് വരുമ്ബോള്‍ ഈ കാർ ഇവരെ പിന്തുടരുകയും വീടിനു മുന്നിൽ വച്ചു അച്ഛൻ സന്തോഷിനോടും അക്ഷയോടും വാക്ക് തർക്കമുണ്ടായി. തുടർന്ന് കാറിനുള്ളിലുണ്ടായിരുന്നവർ അക്ഷയേയും അച്ഛനേയും കാർ നീങ്ങവേ വലിച്ചിഴച്ച്‌ മുന്നോട്ട് കൊണ്ടുപോകുകയുമായിരുന്നു.