ചാലക്കുടി റെയില്‍വേ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത് മൂന്ന് പേർ, രക്ഷപ്പെട്ടെന്ന് വിവരം, തിരച്ചില്‍ നിര്‍ത്തി



തൃശ്ശൂർ: ട്രെയിൻ വരുന്നത് കണ്ട് ചാലക്കുടി റെയില്‍വേ പാലത്തില്‍നിന്ന് പുഴയിലേക്ക് മൂന്ന് പേർ ചാടിയ സംഭവത്തിൽ തിരച്ചില്‍ അവസാനിപ്പിച്ചു. പുഴയില്‍ ചാടി എന്നു സംശയിക്കുന്ന ആളുകള്‍ രക്ഷപ്പെട്ട് ചികിത്സയ്ക്കായി പെരുമ്പാവൂരില്‍ എത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടന്നു വന്ന തിരച്ചില്‍ നിർത്തിയത്.

read also: ശക്തമായ ചുഴലിക്കാറ്റ്: തൃശൂരിലും മലപ്പുറത്തും പാലക്കാടും മരങ്ങള്‍ കടപുഴകി വീണ് വന്‍നാശനഷ്ടം

ഒരാള്‍ മാത്രമാണ് ചികത്സയിലുള്ളതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്ക് അടിയന്തര ശസ്ത്രകിയ നടത്തി. ഇയാളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്നും കൂടെയുണ്ടായിരുന്നവരെ കുറിച്ച്‌ അറിയാനാകൂവെന്നും പോലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിൻ തട്ടുകയും മറ്റ് മൂന്നുപേർ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്.