22
July, 2026

A News 365Times Venture

22
Wednesday
July, 2026

A News 365Times Venture

എഐവൈഎഫ് നേതാവ് ഷാഹിനയുടെ ആത്മഹത്യ, ഫോണും ഡയറിയും പൊലീസ് കസ്റ്റഡിയിൽ, ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി

Date:


മണ്ണാർക്കാട് മണ്ഡലം ജോ.സെക്രട്ടറിയും എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ ഷാഹിനയെ വാടക വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. വിശദമായ പരിശോധനകൾക്കായി മരിച്ച ഷാഹിനയുടെ വീട്ടിൽ ഫോറൻസിക് സംഘവും വിരലടയാള വിദഗ്‌ധനും പരിശോധന നടത്തി.പാ൪ട്ടി പരിപാടികളിൽ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ തിങ്കളാഴ്‌ രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണകാരണമെന്തെന്ന് ഇതേ വരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇതോടെയാണ് സംഭവം നടന്ന വീട്ടിൽ പൊലീസ് വിശദമായ പരിശോധന നടത്തിയത്. വീടിന്റെ വാതിലുകൾ, തൂങ്ങി മരിച്ച മുറി, വീടിന്‍റെ പരിസരം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. വിരലടയാളങ്ങളും ശേഖരിച്ചു. മരിച്ച ഷാഹിനയുടെ ഡയറി, ഫോൺ എന്നിവ പൊലീസ് കസ്‌റ്റഡിയിൽ എടുത്ത് പരിശോധിക്കുകയാണ്.

ഷാഹിനയുടെ എടേരത്തെ വീട്ടിലെത്തി ബന്ധുക്കളുടെയും മൊഴിയെടുത്തു.ഷാഹിന ജോലി ചെയ്‌തിരുന്ന വെളിച്ചെണ്ണ വിപണന സ്‌ഥാപനവുമായി ബന്ധപ്പെട്ടും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതേ സമയം സ്വാഭാവിക നടപടിയുടെ ഭാഗമായാണ് പരിശോധനയെന്ന്പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഈ നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ; പ്രക്ഷോഭങ്ങള്‍ ഒരിക്കലും തളര്‍ന്നിട്ടില്ലെന്ന് ജോജു ജോര്‍ജ്

കൊച്ചി: ഇപ്പോള്‍ ഈ നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ തന്നെയാണെന്ന് നടന്‍ ജോജു...

അന്ന് ‘കോക്രോച്ചുകളെ’ന്ന് വിളിച്ചു; ഇന്ന് ‘സമയമില്ലെ’ന്ന് പറഞ്ഞ് ഹരജി പരിഗണിക്കാതെ ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ കോക്രോച്ച്...