തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം


കോഴിക്കോട്: കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടത്തിയ പിസിആർ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു.

read also:മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ ചിത്രത്തിൻ്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങളുണ്ടായത്. കോഴിക്കോട് സ്വദേശിയായ 4 വയസുകാരനും അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കുട്ടിയുടെ അന്തിമ പരിശോധനാ ഫലം നാളെ (വെള്ളി) ലഭിക്കും.