പാലക്കാട്: സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനി ഹിബയാണ് മരിച്ചത്. ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ വന്നിറങ്ങിയതായിരുന്നു ഹിബ. വാഹനത്തിന്റെ മുന്നിലൂടെ റോഡിൻ്റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം.
കുട്ടി റോഡ് മുറിച്ച കടക്കുന്നത് സ്കൂൾ ബസ് ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതാണ് അപകടത്തിന് ഇടയാക്കിയത്. കുട്ടി റോഡ് മുറിച്ച കടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.