തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മറ്റന്നാള്‍ മുതല്‍ വീണ്ടും മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാള്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മൂന്ന് ജില്ലകളിലും (പത്തനംതിട്ട, ഇടുക്കി, പാലക്കാട്) യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിണി ഡാം തുറന്നിട്ടുണ്ട്. റിവര്‍ സ്ലൂയിസ് തുറന്ന് ഒരു സെക്കന്‍ഡില്‍ 6.36 ഘനമീറ്റര്‍ എന്ന തോതിലാണ് വെള്ളം കുറുമാലി പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നത്. പുഴയില്‍ 10 മുതല്‍ 12 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. കരുവന്നൂര്‍, കുറുമാലി പുഴകളുടെ തീരങ്ങളില്‍ ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഇന്ന് വൈകിട്ട് 5 വരെയും നാളെ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയുമാണ് ജല ക്രമീകരണം.