കുടുംബവഴക്ക് : യുവതിയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്



കണ്ണൂര്‍: കാക്കയങ്ങാട് വിളക്കോടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെയും ഭാര്യമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. നച്ചിക്കടവത്ത് പികെ അലീമ(53) മകള്‍ സെല്‍മ (30) എന്നിവരാണ് വെട്ടേറ്റുമരിച്ചത്. സംഭവത്തിൽ സെല്‍മയുടെ ഭര്‍ത്താവ് ഷാഹുൽ പിടിയിലായി.

read also: പകര്‍പ്പ് അവകാശം ലംഘിച്ച്‌ നൃത്താവിഷ്‌കാരം നടത്തി: മേതില്‍ ദേവികയ്ക്ക് കോടതിയുടെ നോട്ടീസ്

ആക്രമണത്തിനിടെ സെല്‍മയുടെ മകനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ടെത്തിയ അയല്‍ വാസികള്‍ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും സെല്‍മയുടെയും അലീനയുടെയും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലിസ് പറയുന്നു.കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗമെത്തി തെളിവെടുപ്പ് നടത്തി.