സംവിധായകൻ മേജര്‍ രവിക്കെതിരെ കേസ്



തൃശൂര്‍: സംവിധായകന്‍ മേജര്‍ രവിയ്ക്കും തണ്ടര്‍ഫോഴ്‌സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ സഹഉടമകൾക്കെതിരെയും പൊലീസ് കേസ്. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച്‌ പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്.

read also: ശ്രീപദിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് അയ്യപ്പന്റെ അനുഗ്രഹത്താല്‍: ആശംസിച്ച് ഉണ്ണി മുകുന്ദന്‍

മേജര്‍ രവി തണ്ടര്‍ഫോഴ്‌സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പലപ്പോഴായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് ആരോപിച്ച്‌ നല്‍കിയ പരാതിയിലാണ് കേസ്. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ തുകയും ഇയാള്‍ നല്‍കിയിരുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നല്‍കിയതെന്നും എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നല്‍കിയ പണം തിരികെ ലഭിച്ചില്ലന്നുമാണ് പരാതി. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്.