15
April, 2026

A News 365Times Venture

15
Wednesday
April, 2026

A News 365Times Venture

സോഷ്യല്‍ മീഡിയ ഫ്രണ്ട്ഷിപ്പ്, പിന്നീട് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: പോക്‌സോ കേസിൽ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ

Date:


കൊച്ചി: യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ. പോക്‌സോ കേസിൽ ആണ് ഗോവിന്ദ് വി ജെ എന്ന വി ജെ മച്ചാനെ പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരിയുടെ പരാതിയിൽ ആണ് നടപടി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

സോഷ്യൽ മീഡിയയിൽ വി ജെ മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാൾക്ക് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കളമശ്ശേരി പൊലീസാണ് വി ജെ മച്ചാനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി കൊച്ചി സ്വദേശി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. നിലവിൽ വി ജെ മച്ചാനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related