21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

‘സജി ചെറിയാനു രാഷ്ട്രീയ വിവരമില്ല, പാര്‍ട്ടി ക്ലാസ് കൊടുക്കണം’: സംവിധായകന്‍ ആഷിഖ് അബു

Date:


കൊച്ചി: സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാഷ്ട്രീയ വിവരവുമില്ലെന്നും പാര്‍ട്ടി ക്ലാസ് കൊടുക്കണമെന്നും സംവിധായകന്‍ ആഷിഖ് അബു. ലൈംഗിക പീഡന ആരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ സംവിധായകൻ രഞ്ജിത്തിനെ പിന്തുണച്ച് കൊണ്ട് മന്ത്രി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് ആഷിഖ് അബുവിന്റെ വിമർശനം.

read also: രഞ്ജിത് ചെയർമാൻ സ്ഥാനം രാജിവക്കുമെന്ന് അഭ്യൂഹം

ആഷിഖ് അബുവിന്റെ വാക്കുകൾ ഇങ്ങനെ,

 

. സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വേണം ഈ വിഷയം സംസാരിക്കാന്‍. പരാതിയെപ്പറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തില്‍ മാത്രം ഒതുങ്ങുകയാണ് സജി ചെറിയാന്‍. ഇപ്പോഴുണ്ടായത് ആരോപണമല്ല വെളിപ്പെടുത്തലാണ്.

സാംസ്‌കാരിക വകുപ്പ് മന്ത്രി വലിയൊരു മൂവ്‌മെന്റിന് എതിരെ നില്‍ക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം. സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേര്‍ന്നു നില്‍ക്കാത്തതാണ്. പരാതി ഉന്നയിച്ച സ്ത്രീയും ഇടതു സഹയാത്രികയാണ്. പരാതിയെപ്പറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തില്‍ ഒതുങ്ങുകയാണ് മന്ത്രി. മന്ത്രിയുടെ നിലപാടിനോട് ശക്തമായ പ്രതിഷേധമാണുള്ളത്.

സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല സജി ചെറിയാന്‍ പറയുന്നത്. രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ വാക്കുകള്‍. ഉടന്‍ തിരുത്തുമെന്നാണ് വിശ്വസിക്കുന്നത്. സിദ്ധിഖ് നല്ല അഭിനേതാവാണെന്ന് ഇന്നലെയും അദ്ദേഹം തെളിയിക്കുകയായിരുന്നു. ജഗദീഷിന്റെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ആഷിഖ് അബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related