നീയാരാടാ ? നീയെങ്ങനാ എൻ്റെ ചങ്ങാതിയാകുന്നത്?
ജീവനാരായണൻ ഐ. ആംഎ ബിസിനസ്സ് കൺസൽട്ടൻ്റ്
അയാൾ ആരായാൽ നമുക്കെന്താ ?
“സഖാവ് എന്താ കാട്ടില്?
ഒന്നു വെടി വെക്കാനിറങ്ങിയതാ..
എതുക്കാവെ എന്നെത്തേടി ഇവളോ ദൂരെ വന്തെ?
മേൽകേട്ടതെല്ലാം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലിലെപ്രസക്തഭാഗങ്ങളാണ്.
അർജുൻ, നിഖി ഗിൽ റാണി, ബൈജു സന്തോഷ് എന്നിവരുടെ സംഭാഷണങ്ങളാണിവ.
തമിഴ്‌സംഭാഷണം അർജുൻ്റെതാണ്. ജീവനാരായണൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. തമിഴ് കഥാപാത്രമായിത്തന്നെയാണ് അർജുൻ അഭിനയിക്കുന്നത്.
ദുരുഹതകളും കൗതുകങ്ങളും തിറഞ്ഞ ഈ ട്രയിലർ ചിത്രത്തിൻ്റെ പൊതു സ്വഭാവത്തെ ത്തന്നെ സൂചിപ്പിക്കാൻ പോന്നതാണ്. ആഗസ്റ്റ് ഇരുപത്തിയൊമ്പതിനു പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.
മികച്ച ആക്ഷനും, ഏറെ ദുരൂഹതകളും സമ്മാനിക്കുന്ന ഒരു ക്ലിൻ ഫാമിലി ത്രില്ലർ ആയിരിക്കും ഈ ചിത്രം
മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്, എന്നിവരും മുഖ്യമായ വേഷമണിയുന്നു. ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, അജയ് വാസുദേവ്, സോനാ നായർ എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ -ദിനേശ് പള്ളത്ത്.
ഗാനങ്ങൾ – കൈതപ്രം, റഫീഖ് അഹമ്മദ്
സംഗീതം – രതീഷ് വേഗ, സാനന്ദ് ജോർജ്
പശ്ചാത്തല സംഗീതം. റോണി റാഫേൽ
ഛായാഗ്രഹണം രവിചന്ദ്രൻ
എഡിറ്റിംഗ് – വി.റ്റി. ശ്രീജിത്ത്
കലാസംവിധാനം – സഹസ് ബാല
മേനപ്പ് – പ്രദീപ് രംഗൻ
കോസ്റ്റ്യും – ഡിസൈൻ- അരുൺ മനോഹർ.
നിശ്ചല ഛായാഗ്രഹണം. ശ്രീജിത്ത് ചെട്ടിപ്പടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുരേഷ് ഇളമ്പൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. അഭിലഷ് അർജുൻ
നിർമ്മാണ നിർവ്വഹണം – അനിൽ അങ്കമാലി. രാജീവ് കൊടപ്പനക്കുന്ന്
വാഴൂർ ജോസ്.