കളമശ്ശേരി: ഗവ. മെഡിക്കല്‍ കോളജില്‍ രോഗി കട്ടിലില്‍നിന്ന് വീണ് മരിച്ചു. വല്ലാർപാടം പനമ്പുകാട് കുന്നത്ത് വീട്ടില്‍ ഗില്‍ബർട്ടാണ് (67) മരിച്ചത്. ശനിയാഴ്ച രാത്രി 12നാണ് സംഭവം.
read also: സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘത്തെ നിയോഗിച്ച് സർക്കാർ
കാലില്‍ പഴുപ്പുമായി തിങ്കളാഴ്ച മെഡിക്കല്‍ കോളജില്‍ എത്തിയ ഇയാളെ ശസ്ത്രക്രിയക്കുശേഷം ശനിയാഴ്ച വാർഡില്‍ കിടത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് വീണത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. ഭാര്യ: സോഫി. മക്കള്‍: ഡിയോണ്‍, മരിയ. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.