പത്തനംതിട്ടയിൽ സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി വനിതാ സംരംഭക, ‘കട പൂട്ടിക്കുമെന്ന് ഭീഷണി’



പ‌ത്തനംതിട്ട: സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി വനിതാ സംരംഭക. പ‌ത്തനംതിട്ട കോന്നിയിൽ തുണിക്കട നടത്തുന്ന വനിതാ സംരംഭകയുടെ കട പൂട്ടിക്കുമെന്നാണ് സിപിഎം നേതാക്കളുടെ ഭീഷണി. മുൻപ് ഇതേ കട നടത്തിയിരുന്നവർക്കൊപ്പമെത്തിയാണ് സിപിഎം നേതാക്കളുടെ ഭീഷണി.

സിപിഎം കോന്നി ഏരിയ കമ്മിറ്റിയം​ഗം, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരടങ്ങുന്ന സംഘമാണ് ഭീഷണിയുമായെത്തിയത്. ഇതേ കട മുൻപ് നടത്തിയിരുന്ന ചങ്ങനാശേരി സ്വദേശികളായ രണ്ട് പേർക്കൊപ്പമെത്തിയായിരുന്നു ഭീഷണി മുഴക്കിയത്. ദൃശ്യങ്ങൾ സഹിതം നേതാക്കൾ‌ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽ‌കിയെങ്കിലും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു.