8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

സിദ്ദിഖിനെതിരായ പീഡനക്കേസ്: മസ്‌കറ്റ് ഹോട്ടലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും, രഹസ്യ മൊഴി നാളെ

Date:


തിരുവനന്തപുരം: നടന്‍ സിദ്ദിഖ് പീഡിപ്പിച്ചെന്ന യുവനടിയുടെ മൊഴിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടെന്നു റിപ്പോർട്ട്. സംഭവം നടന്നെന്ന് പറയുന്ന മസ്‌കറ്റ് ഹോട്ടലിൽ വിവരങ്ങള്‍ ഹാജരാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. നടിയുടെ രഹസ്യമൊഴി നാളെ തിരുവനന്തപുരം കോടതിയിലെ വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. മൊഴിയെടുപ്പിന് ശേഷം നടിയുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.

read also: മാദ്ധ്യമപ്രവര്‍ത്തകയുടെ മൃതദേഹം തടാകത്തില്‍

യുവനടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ പൊലീസ് ബലാത്സംഗം, ഭീഷണി എന്നീ കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2016 ജനുവരിയില്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച്‌ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നാണ് യുവനടി വെളിപ്പെടുത്തിയിരുന്നത്.

യുവനടിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related