18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

താന്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌തെങ്കില്‍ തെളിവ് പുറത്തുവിടട്ടെ: മുകേഷിനെതിരെ പരാതിക്കാരി

Date:



 

കൊച്ചി: വളരെ അഭിമാനവും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും മുകേഷിനെതിരെ പരാതി നല്‍കിയ പരാതിക്കാരി. ഇതുപോലെ ദുരന്തം അനുഭവിച്ച ഒരുപാട് പേരുണ്ട്. അവര്‍ക്ക് നീതികിട്ടുമെന്ന ധൈര്യമാണ് സര്‍ക്കാരിന് നല്‍കാന്‍ കഴിഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു. സിനിമാ മേഖലയെ കുറിച്ച് അവബോധം സര്‍ക്കാരിനോ സാധാരണക്കാര്‍ക്കോ ഇതുവരെ ഉണ്ടായിരുന്നില്ല. സെലിബ്രിറ്റികള്‍ക്ക് അത്രമാത്രം പരിഗണനയാണ് അവര്‍ നല്‍കിയിരുന്നത്. ഇപ്പോഴാണ് വളരെ മോശപ്പെട്ട അനുഭവമാണ് നടിമാര്‍ക്കെതിരെ ഉണ്ടായതെന്ന് അറിയുന്നത്. അതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതെന്നും നടി പറഞ്ഞു.

Read Also: തൊടുപുഴയിൽ കാണാതായ പതിനാറുകാരിയെയും പതിനേഴുകാരിയെയും കണ്ടെത്തിയത് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം തിരുപ്പൂരില്‍

‘നടപടി വേഗത്തിലായതില്‍ ആശ്വാസമുണ്ട്. ഇങ്ങനെ മുഖം മൂടിയണിഞ്ഞ ഒരാളെയല്ല സമൂഹത്തിന് വേണ്ടത്, സത്യസന്ധരായവരെയാണ് വേണ്ടത്. സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കുന്നവരാണ് ജനപ്രതിനിധികളാവേണ്ടത്. ജനങ്ങളുമായി സഹകരിക്കുന്നവരാണ് വേണ്ടത്. മോശക്കാരിയാക്കി ചിത്രീകരിക്കുന്നത് തന്നെ തളര്‍ത്തുകയാണ്. ജനങ്ങള്‍ ലോജിക്കായി ചിന്തിക്കും. 2012-13ലെ സിനിമയ്ക്ക് ശേഷം മുകേഷിനെ കണ്ടപ്പോള്‍ പോലും മിണ്ടിയില്ല. വളരെ മോശം ഡയലോഗ് അറപ്പുളവാക്കി. ഈ നിമിഷം വരെയും ഫോണിലൂടെ സംസാരിച്ചിട്ടില്ല. മുകേഷിനെതിരെ തെളിവുകള്‍ നല്‍കി. താന്‍ ബ്ലാക്ക്‌മെയില്‍ ചെയ്‌തെങ്കില്‍ മുകേഷിന് നട്ടെല്ലുണ്ടെങ്കില്‍ തെളിവ് പുറത്തുവിടട്ടെ’. പരാതിക്കാരി പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related