8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോല്‍ എഡിജിപിയുടെ കൈയിലാണ്: ബി ഗോപാലകൃഷ്ണന്‍

Date:


തൃശൂര്‍: പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇനി ശ്യൂന്യാകാശത്ത് മാത്രമേ ഉണ്ടാകൂവെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോല്‍ എഡിജിപിയുടെ കൈയിലാണ്. ആ എഡിജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. അതിന്റെ തെളിവാണ് എഡിജിപിയെ ചുമതലയില്‍ നിലനിര്‍ത്തിക്കൊണ്ട് അന്വേഷണം നടക്കുന്നു എന്നുള്ളതെന്നും അഡ്വ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘പാര്‍ട്ടി സെക്രട്ടറിക്ക് നട്ടെല്ലുണ്ടെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ മുഖ്യമന്ത്രി പിണറായി വിജയനോട് മാറിനില്‍ക്കാന്‍ പറയാനും പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റാനും എം.വി ഗോവിന്ദന്‍ തയ്യാറാകണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ കൊട്ടാര വിപ്ലവം. അന്‍വറിന്റെ വെളിപ്പെടുത്തലും ജയരാജന്റെ പുറത്താക്കലും വെളിവാക്കുന്നത് അതാണ്’.

‘ഏതു വിധേനയും അധികാരം നേടുക എന്നതാണ് തൃശൂര്‍ പൂരത്തിന്റെ വിഷയത്തിലും ഉണ്ടായത്. പി.വി അന്‍വറിന്റെ വാക്കുകള്‍ ശരിയാണെങ്കില്‍ സുനില്‍കുമാറിന്റെ വാക്കുകളും അത് തന്നെയാണ്. പൂരം അട്ടിമറിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തിയെന്നാണ് പി.വി അന്‍വര്‍ പറയുന്നത്. അതുതന്നെയാണ് ബിജെപിയും പറയുന്നത്. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാന്‍ പൊലീസുമായി ഗൂഢാലോചന നടന്നു. പക്ഷേ ഗൂഢാലോചന നടത്തിയത് സുനില്‍കുമാര്‍ ആയിരുന്നുവെന്ന് മാത്രം. സുനില്‍കുമാര്‍ തൃശൂര്‍ പൂരത്തിന്റെ അന്തകന്‍ ആണെന്ന് ജനങ്ങള്‍ മനസ്സിലാക്കി. പൊലീസുമായി പ്രശ്‌നങ്ങളുണ്ടാക്കി 2016 ആവര്‍ത്തിപ്പിക്കാനാണ് സുനില്‍കുമാര്‍ ശ്രമിച്ചത്’.

‘2016ല്‍ കരിയും കരിമരുന്നും വേണ്ട എന്ന് പറഞ്ഞപ്പോള്‍ പൂരത്തിന്റെ രക്ഷകനായി സുനില്‍കുമാര്‍ വന്നു. അതേ സാഹചര്യം സൃഷ്ടിക്കാന്‍ ആണ് ശ്രമിച്ചത്. പക്ഷേ തൃശൂര്‍ പൂരത്തിന്റെ അന്തകനായി സുനില്‍കുമാര്‍ മാറുകയായിരുന്നു. പിവി അന്‍വര്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഗൂഢാലോചന പൊലീസുമായി നടത്തിയത് സുനില്‍ കുമാറാണ്. പൂരം കലക്കി മീന്‍ പിടിക്കാന്‍ ആണ് സുനില്‍കുമാര്‍ ശ്രമിച്ചത്. അതിന് ജനം മറുപടി കൊടുക്കുകയും ചെയ്തു. അതില്‍ കൊതിക്കറവ് കാണിച്ചിട്ട് കാര്യമില്ല. സുനില്‍കുമാര്‍ തൃശൂര്‍ പൂരത്തിന്റെ അന്തകന്‍ ആയാണ് പ്രത്യക്ഷപ്പെട്ടത്. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞു. സുനില്‍കുമാറിന് ഇപ്പോള്‍ മാനസിക വിഭ്രാന്തിയാണ്. രാഷ്ട്രീയ വിഭ്രാന്തിയാണ് അത്. അതുകൊണ്ടാണ് പൂരം വിഷയത്തില്‍ അന്‍വര്‍ പറഞ്ഞത് ശരിയാണെന്ന് സുനില്‍കുമാര്‍ പറഞ്ഞത്’.- ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related