പാലക്കാടു വന്ന് പരസ്യമായി ആർഎസ്‌എസ്സിൻ്റെ ഗണ വേഷം അഴിക്കുമോ? സന്ദീപ് വാര്യരെ വെല്ലുവിളിച്ച് കെ അനില്‍കുമാർ


കോണ്‍ഗ്രസില്‍ ചേർന്ന ബിജെപി മുൻഅംഗം സന്ദീപ് വാര്യരോട് വെല്ലുവിളിയുമായി സി പി ഐ എം കേരള സംസ്ഥാന കമ്മറ്റിയംഗം കെ അനില്‍കുമാർ. പാലക്കാടു വന്ന് പരസ്യമായി ആർഎസ്‌എസ്സിൻ്റെ ഗണ വേഷം അഴിക്കുമോ?എന്നും ആർ.എസ്.എസ്സിനെ തള്ളിപ്പറയുമോ? വിചാരധാരയെ നിരാകരിക്കുമോ? എന്നും കെ അനില്‍കുമാർ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ ചോദിച്ചു.

read also: സതീശന് കണ്ടകശനി, ചെയ്യുന്നത് രാജ്യദ്രോഹം, കെ സുധാകരൻ ശാഖക്ക് കാവല്‍ നിന്ന ആള്‍: വിമർശിച്ച് കെ സുരേന്ദ്രൻ

കുറിപ്പ് പൂർണ്ണ രൂപം

സന്ദീപ് വാര്യരോട് ഒരു വെല്ലുവിളി ..
പാലക്കാടു വന്നു്പരസ്യമായി ആർ.എസ്.എസ്സിൻ്റെ ഗണ വേഷം അഴിക്കുമോ? ആർ.എസ്.എസ്സിനെ തള്ളിപ്പറയുമോ? വിചാരധാരയെ നിരാകരിക്കുമോ?

അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല.താങ്കൾ ആർ.എസ്സ് എസ്സുകാരനല്ലേ ‘അത് താങ്കൾ ഉപേക്ഷിക്കുമോ?
താങ്കൾക്ക് Rടടൽ നിന്നു് രാജി വയ്ക്കാനാവില്ല. കാരണം ആർ.എസ്.എസ് നിയമാനുസരണം പ്രവർത്തിക്കുന്ന ഭരണഘടനയുള്ള സംഘടനയല്ല. അംഗത്വ ഫീസില്ല. രജിസ്റ്ററില്ല: ഒരു രേഖയും ഇല്ല ഒരാൾക്ക് Rടടൽ പ്രവർത്തിക്കാൻ അംഗത്വം ആവശ്യമില്ല. “ഗണ വേഷധാരിയായി ശാഖയിൽ എത്തിയാൽ മതി ”
ഗാന്ധി ഘാതകരുടെ ആർ.എസ് എസ് ബന്ധം തർക്ക വിഷയമായത് ഇതിനാലാണു്.
ഒരാൾക്ക് ആർ.എസ്.എസ് ബന്ധം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാൻ രേഖകിട്ടില്ല’

കൊടകര കുഴൽ പണകടത്തുകാരൻ ധർമ്മരാജൻ മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെവരെ പരസ്പരം ബന്ധപ്പെടുത്തുന്ന ഏകഘടകം ഗണ വേഷമാണു്: അത് പരസ്യമായി ഉപേക്ഷിക്കാൻ പാലക്കാട് കോട്ടമൈതാനത്തേക്കു വരൂ..എന്തുകൊണ്ട് ആർ.എസ്.എസ് വെറുക്കപ്പെടുന്നു എന്നു പറയൂ.. അതല്ലാതെ. — . “ആർ.എസ്.എസ് കാർക്ക് പ്രവർത്തി ക്കുന്നതിനായി തെരഞ്ഞെടുക്കുന്ന രണ്ടു പാർടികളിൽ ഒന്നു ബിജെപിയും മറ്റൊന്നു കോൺഗ്രസ്സും എന്ന നില കബളിപ്പിക്കൽ മാത്രമാണു്. അതിനാലുള്ള വെല്ലുവിളിയാണിത്.. പാണക്കാട് താങ്കൾ ചെന്നതായി കണ്ടു. ആർ.എസ്.എസ്സുകാരനായി തന്നെ അവിടെ ചെല്ലുന്നതിൽ അവർക്ക് തർക്കമില്ല.

എസ് സി പി ഐ ക്ക് അവിടെ സ്വാഗതമുണ്ട്: താങ്കളോടുള്ള രണ്ടാമത്തെ ചോദ്യം .. എസ്.ഡി പി ഐയോടുള്ള താങ്കളുടെ നിലപാട് ഉപേക്ഷിച്ചോ? എസ്.ഡി പി ഐപിന്തുണ പാലക്കാട്ട് യുഡിഎഫ് സ്വീകരിക്കുന്നതിൽ നിലപാടെന്ത്? പ്രതികരിക്കുമോ? ഒരു പരസ്യസംവാദത്തിനും വെല്ലുവിളി: പാലക്കാട്ടെ കോട്ടമൈതാനം വിശാലമാണു്. മനസ്സിനു് വിശാലത വന്നാൽ ആർ.എസ്.എസ്സിനെ മാത്രമല്ല താങ്കളുടെ കൂട്ടുകാരായ എഡ് സി പി ഐയേയും ഉപേക്ഷിക്കണം. ധൈര്യമുണ്ടോ?

അഡ്വ.കെ.അനിൽകുമാർ.
സി പി ഐ എം .
കേരള സംസ്ഥാന കമ്മറ്റിയംഗം