23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ വഴങ്ങാതായതോടെ വായപൊത്തി കഴുത്ത് അമര്‍ത്തി കൊലപ്പെടുത്തി: അബ്ദുൾ സനൂഫിന്റെ മൊഴി

Date:


കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിലെ കൊലപാതകത്തി​ന്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്. തനിക്കെതിരെ നൽകിയ ബലാത്സംഗ പരാതിയിൽ ഒത്തുതീർപ്പിന് വഴങ്ങാത്തതിനാലാണ് ഫസീലയെ കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ മൊഴി. വായപൊത്തി കഴുത്ത് അമര്‍ത്തിയാണ് താൻ ഫസീലയെ കൊലപ്പെടുത്തിയതെന്ന് അബ്ദുള്‍ സനൂഫ് പറഞ്ഞു. തിങ്കളാഴ്ച പ്രതിയെ കൊലപാതം നടന്ന ലോ‍ഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

മുന്‍ വൈരാഗ്യമാണ് ഫസീലയെ കൊലപ്പെടുത്താന്‍ കാരണമെന്ന് അറസ്റ്റിലായ അബ്ദുള്‍ സൂഫ് പൊലീസിനോട് പറഞ്ഞു. ഫസീല തനിക്കെതിരെ നേരത്തെ ബലാത്സംഗ കേസ് നൽകിയിരുന്നു. ഈ കേസ് ഒത്തു തീർപ്പാക്കാനാണ് ഫസീലയെ ലോഡ്ജിലെത്തിച്ചത്. എന്നാൽ പരാതി പിൻവലിക്കാൻ യുവതി തയ്യാറായില്ല. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മിൽ വഴക്കും വാക്കേറ്റവുമുണ്ടായി. ഇതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി അബ്ദുള്‍ സനൂഫ് പൊലീസിന് മൊഴി നല്‍കി.

മാസങ്ങള്‍ക്ക് മുമ്പാണ് ഫസീല പ്രതി അബ്ദുള്‍ സനൂഫിനെതിരെ ഒറ്റപ്പാലം പൊലീസില്‍ ബലാല്‍സംഗക്കേസ് നല്‍കികുന്നത്. ഈ കേസില്‍ അബ്ദുള്‍ സനൂഫ് 83 ദിവസം ജയിലില്‍ കിടക്കുകയും ചെയ്തു. ഈ കേസ് ഒത്തു തീര്‍പ്പാക്കണമെന്ന് ഫസീലയോട് അബ്ദുള്‍ സനൂഫ് ആവശ്യപ്പെട്ടു. ഇക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് ഫസീലയേയും കൂട്ടി അബ്ദുള്‍ സനൂഫ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ഒത്തു തീര്‍പ്പിന് ഫസീല വഴങ്ങാതായതോടെ വായപൊട്ടി കഴുത്ത് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതിക്കായി മൂന്ന് അന്വേഷണ സംഘമാണ് രൂപീകരിച്ചിരുന്നത്. രണ്ട് സംഘം ബംഗലുരു കേന്ദ്രമായി അന്വേഷണം നടത്തി. അബ്ദുള്‍ സനൂഫ് സ്ഥിരമായി ഉപയോഗിച്ചിരുന്ന നാല് സിംകാര്‍ഡുകളും ഒഴിവാക്കിയായിരുന്നു ഒളിവില്‍ കഴിഞ്ഞത്. എന്നാല്‍ പ്രതി ദക്ഷിണ കന്നഡയിലെ ഒരാളുടെ സിംകാര്‍ ഉപയോഗിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതാണ് ചെന്നൈയിലെ ആവഡിയിലെത്തി പ്രതിയെ കുടുക്കാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്.

നേരത്തെ സ്വകാര്യ ബസ്സില്‍ ഡ്രൈവറായിരുന്നു അബ്ദുള്‍ സനൂഫ്. ഇങ്ങിനെയാണ് ഫസീലയുമായി പരിചയത്തിലാവുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് അബ്ദുള്‍ സനൂഫ് ഫസീലയേയും കൂട്ടി എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഇരുപത്താറിനാണ് ലോഡ്ഡ് മുറിയില്‍ ഫസീലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിന് തലേന്നാള്‍ രാത്രി തന്ന അബ്ദുള്‍ സനൂഫ് ലോഡ്ജില്‍ നിന്ന് മുങ്ങിയിരുന്നു. തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശിയാണ് അറസ്റ്റിലായ അബ്ദുള്‍ സനൂഫ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ട്; കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ബി.ജെ.പിയുടെ ബി ടീമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി...

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...