കൊച്ചി: അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ വച്ച് സഹോദരനെ ജ്യേഷ്ഠൻ വെട്ടിക്കൊലപ്പെടുത്തി. ആനപ്പന്തം സ്വദേശി സത്യനാണു കൊല്ലപ്പെട്ടത്. ഭാര്യ ഷീലയ്ക്കും വെട്ടേറ്റു. കണ്ണന്‍കുഴി വടാപ്പാറയില്‍ ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. കൊലപാതകത്തില്‍ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വ്വം നഗറില്‍ ചന്ദ്രമണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
read also: ഓസ്കാർ ചുരുക്കപ്പട്ടികയില്‍ നിന്ന് ആടുജീവിതത്തിലെ രണ്ട് പാട്ടുകളും പുറത്തായി
ചന്ദ്രമണി, സത്യന്‍, രാജാമണി എന്നിങ്ങനെ ഒരു കുടുംബത്തിലുള്ളവര്‍ ഒരുമിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. ഇതിനിടെ സത്യനും ചന്ദ്രമണിയും തമ്മില്‍ മദ്യപിച്ചുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.