വയനാട് ദുരന്തബാധിതർക്ക് ഇരുട്ടടി നൽകി കെ എസ് എഫ് ഇ: മുടങ്ങിയ തവണകൾ ഉടൻ അടയ്ക്കണമെന്ന് നോട്ടീസ്


കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർ ചിട്ടിയുടെ മുടങ്ങിയ തവണകൾ അടിയന്തരമായി അടയ്ക്കണമെന്ന് കെഎസ്എഫ്ഇ. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്എഫ്ഇ നോ‌ട്ടീസ് അയച്ചു. എല്ലാം നഷ്ടപ്പെട്ട് പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കാണ് കെഎസ്എഫ്ഇ കുടിശിക ഉടൻ അ‌‌ടച്ചുതീർക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.

ചൂരൽമല സ്വദേശികളായ സൗജത്ത് , മിന്നത്ത് എന്നിവർക്കാണ് മുടങ്ങിയ തവണകൾ ഉടൻ അടയ്ക്കണം എന്നാവശ്യപ്പെട്ട് കെഎസ്എഫ്ഇയിൽ നിന്നും നോട്ടീസ് കിട്ടിയത്. നിലവിൽ എല്ലാം നഷ്ടമായി താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങൾ കഴിയുന്നത്. ജീവിക്കാൻ പണം ഇല്ലാത്ത ദുരിതത്തിൽ കഴിയുമ്പോൾ പണം ആവശ്യപ്പെടരുതെന്നാണ് കുടുംബങ്ങളുടെ അഭ്യർത്ഥന.

നേരത്തെ ദുരിത ബാധിതരിൽ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇയുടെ കരുണയില്ലാത്ത നടപടി.