പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു



തൊടുപുഴ: പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു. ഇന്നലെ രാത്രി കാഞ്ഞാര്‍ – വാഗമണ്‍ റോഡില്‍ പുത്തേടിനും കുമ്പങ്കാനത്തിനുമിടയില്‍ ചാത്തന്‍പാറയിലായിരുന്നു അപകടം. കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ (26) ആണ് മരിച്ചത്.

read also: പാർട്ടി കഴിഞ്ഞ് കാറിലേക്ക് കയറുന്നതിടയിൽ കാൽ വഴുതി വീണ് നടി മൗനി

പുതുവര്‍ഷം ആഘോഷിക്കാനായി വാഗമണ്ണിലേക്ക് പുറപ്പെട്ട സംഘം യാത്രക്കിടെ വ്യൂ പോയിന്റിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. ഇതിനിടെ എബിന്‍ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.