20
May, 2026

A News 365Times Venture

20
Wednesday
May, 2026

A News 365Times Venture

ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്‌ളീല വിഡിയോയുണ്ടാക്കി: യൂട്യൂബ് ചാനലിനെതിരെ മാല പാര്‍വതി നല്‍കിയ പരാതിയില്‍ കേസെടുത്തു

Date:


കൊച്ചി: സൈബര്‍ അധിക്ഷേപത്തിനെതിരെ നടി മാല പാര്‍വതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്‌സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി.

വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. അതിലും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. നിരന്തരമായി ചാനലിലൂടെ തന്നെ അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനാണ് കേസ്.

സാമകാലിക വിഷയങ്ങളില്‍ കൃത്യമായ രാഷ്ട്രീയം പറഞ്ഞതാണ് തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളുടെ തോത് വര്‍ദ്ധിച്ചതെന്ന് മാല പാര്‍വതി പറഞ്ഞു. സമൂഹത്തില്‍ ഇഷ്ടമല്ല എന്ന് തോന്നുന്ന കാര്യങ്ങളില്‍ ആഞ്ഞടിക്കും. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാണ് ആക്രമണം ഉണ്ടാകുന്നതെന്ന് നടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related