22
November, 2026

A News 365Times Venture

22
Sunday
November, 2026

A News 365Times Venture

ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് ജാമ്യം: അറിയിച്ചില്ലെന്ന ആരോപണം നിഷേധിച്ച് അഭിഭാഷകന്‍

Date:

ന്യൂദൽഹി: 2002ലെ ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച രണ്ട് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍, കേസില്‍ തനിക്ക് വിവരമറിയിച്ചില്ലെന്നും വാദം കേട്ടില്ലെന്നുമുള്ള ബില്‍ക്കിസ് ബാനുവിന്റെ ആരോപണം നിഷേധിച്ച് പ്രസ്താവനയിറക്കി.

നവംബര്‍ 21 ശനിയാഴ്ച അഭിഭാഷകന്‍ ആയുഷ് ആനന്ദ് പുറത്തിറക്കിയ പ്രസ്താവനയില്‍, കേസുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് ബില്‍ക്കിസിനെയും അവരുടെ അഭിഭാഷകരെയും അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി. ജാമ്യം അനുവദിക്കുന്നതിന് മുമ്പ് പത്തുതവണ കേസ് പരിഗണനയ്ക്ക് വന്നിരുന്നുവെന്നും നടപടികള്‍ക്ക് ഒരു വര്‍ഷത്തിലേറെ സമയമെടുക്കുകയും ചെയ്തിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘നടപടികളെക്കുറിച്ച് പ്രോസിക്യൂട്ടര്‍ക്ക് അറിവില്ലായിരുന്നുവെന്ന ആരോപണം വസ്തുതാപരമായി തെറ്റാണ്. കേസ് പരിഗണനയിലിരിക്കെയും നോട്ടീസ് നല്‍കിയിരിക്കെയും പ്രോസിക്യൂട്ടറുടെ നിയമസംഘം അന്ന് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് മാത്രമാണ് ഈ വിഷയം ഉന്നയിച്ചത്,’ പ്രസ്താവനയില്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ പ്രോസിക്യൂട്ടറായ ബില്‍ക്കിസ് ബാനുവിന്റെ നിയമസംഘം വിവരങ്ങള്‍ മറച്ചുവെച്ചെന്ന ഹര്‍ജിക്കാരായ ജോഷിയുടെയും മോധിയയുടെയും ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ബോംബെ ഹൈക്കോടതിയിലെ നടപടികളില്‍ ബില്‍ക്കിസ് ബാനു കക്ഷിയായിരുന്നില്ലെന്നും അതിനാല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ അവരെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും ആയുഷ് ആനന്ദ് വാദിച്ചു. സുപ്രീംകോടതിയിലെ അപ്പീലില്‍ കക്ഷിയാകണമെന്ന് ആവശ്യപ്പെട്ട് ബില്‍ക്കിസ് ബാനു കാവിയറ്റ് ഹര്‍ജിയും നല്‍കിയിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബില്‍ക്കീസ് ബാനു കേസില്‍ ജീവ പര്യന്തം തടവ് ശിക്ഷ താത്കാലികമായി നിര്‍ത്തിവെച്ച് തിങ്കളാഴ്ചയാണ് സുപ്രീം കോടതി രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

2022 ല്‍ 14 വര്‍ഷം തടവ് അനുഭവിക്കാതെ നല്ല നടപ്പ് കാണിച്ചെന്ന് അവകാശപ്പെട്ട ഗുജറാത്ത് സര്‍ക്കാര്‍ 11 പ്രതികളെയും മോചിപ്പിച്ചിരുന്നു. 2024ല്‍ ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

ബിപിന്‍ചന്ദ് കനയ്യലാല്‍ ജോഷി, പ്രദീപ് രാമന്‍ലാല്‍ മോഡിയ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പി.ബി വരാലെ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

രണ്ടുപേരും 17 വര്‍ഷത്തിലേറെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അവരുടെ അപ്പീലുകളില്‍ നിയമപരമായും വസ്തുതാപരമായും തീര്‍പ്പാക്കേണ്ടതുണ്ടെന്നും അതില്‍ ഒരാള്‍ക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നും ജാമ്യത്തിനുള്ള കാരണങ്ങളായി കോടതി പരിഗണിച്ചു.

Content  Highlight: Bail for convicts in Bilkis Bano case: Lawyer denies allegation that they were not informed.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related