കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടിൽ യുവാവ് മരിച്ചു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ വിഷ്ണുവിനെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമിച്ചത്.
read also: താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, എല്ലാം കോടതിയില്‍ തെളിയിക്കും: ബോബി ചെമ്മണൂര്‍
രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി യുവാവിനെ ചുമന്ന് വനപാതയിലെത്തിച്ചു. വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.