ന്യൂദല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റില്‍ ദുരൂഹമായ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച എ.എസ്.ജിയാണ് സുപ്രീം കോടതിയില്‍ ഇ.ഡിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഛത്തീസ്ഗഡ് മദ്യ അഴിമതി കേസിലെ ജാമ്യാപേക്ഷയിലെ ഇ.ഡിയുടെ മറുപടി സത്യവാങ്മൂലം അധികൃതരുടെ അനുമതി ഇല്ലാതെയാണ് ഫയല്‍ ചെയ്തതെന്ന് എ.എസ്.ജി പറഞ്ഞു. ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ‘ഇ.ഡിയുടെ ഭാഗത്ത് നിന്ന് തെറ്റുകളുണ്ടായിട്ടുണ്ട്. എന്തൊക്കെയോ ദുരൂഹമായ കാര്യങ്ങള്‍ അവിടെ നടക്കുന്നുണ്ട്. […]
Source link